തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകും ; വി ഡി സതീശന്‍
സര്‍ക്കാര്‍ വിരുദ്ധവികാരം ശക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Dec 9, 2025, 07:55 IST
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകും. എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. യുഡിഎഫ് നേരത്തെ തുടങ്ങിയ മുന്നൊരുക്കവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സര്‍ക്കാര്‍ വിരുദ്ധവികാരം ശക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിരോധത്തിലായത് സിപിഐഎമ്മാണ്. കോണ്‍ഗ്രസ് കൃത്യമായി നടപടി എടുത്തു. അറസ്റ്റ് തെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടുപോയി പ്രതിരോധത്തിലായത് സിപിഐഎമ്മാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജ്മെന്റ് വന്ന ശേഷം വിശദമായ അഭിപ്രായം പറയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.