സംസ്ഥാനത്ത് യുഡിഎഫ് തരംഗം..ജനങ്ങള്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം; ആഹ്ലാദ പ്രകടനം തുടങ്ങി  പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍.സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി.

 

വോട്ടെണ്ണല്‍ 4 മണിക്കൂർ പിന്നിടുമ്പോള്‍, എല്‍ഡിഎഫ് 43, യുഡിഎഫ് 96, എൻഡിഎ 1 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില

തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍.സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി.

കെപിസിസിയില്‍ നടന്ന വാർത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് സതീശൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ പങ്കെടുത്തു.

വോട്ടെണ്ണല്‍ 4 മണിക്കൂർ പിന്നിടുമ്പോള്‍, എല്‍ഡിഎഫ് 43, യുഡിഎഫ് 96, എൻഡിഎ 1 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആദ്യം വിറച്ചെങ്കിലും ഏഴാം റൗണ്ട് പൂർത്തിയായപ്പോള്‍ ധര്‍മ്മടത്ത് പിണറായി വിജയൻ 1536 വോട്ടിന് മുന്നിലെത്തി. എന്നാല്‍ 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്