കേരളത്തിൽ യുഡിഎഫ് ഭരണം നടത്തുന്നത് ബി ജെ പിക്ക് വേണ്ടി :പി രാജീവ്​

കേരളത്തിൽ യുഡിഎഫ്​ ഭരണം നടത്തുന്നത്​ ബിജെപിക്ക്​ വേണ്ടിയാണെന്ന്​ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്​ പറഞ്ഞു. മട്ടന്നൂരിൽ പി പി ഗോവിന്ദൻ -എൻ മുകുന്ദൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

 

മട്ടന്നൂർ: കേരളത്തിൽ യുഡിഎഫ്​ ഭരണം നടത്തുന്നത്​ ബിജെപിക്ക്​ വേണ്ടിയാണെന്ന്​ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്​ പറഞ്ഞു. മട്ടന്നൂരിൽ പി പി ഗോവിന്ദൻ -എൻ മുകുന്ദൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞ ഒരു വാക്കും സതീശൻ പാലിക്കുന്നില്ല.  രണ്ടരമാസം കൊണ്ടു തന്നെ പിടിപ്പ്​ കേട് സർക്കാർ തെളിയിച്ചുകഴിഞ്ഞു. 

എൽഡിഎഫ്​ -ബിജെപി ഡീൽ ആരോപിച്ച്​ വർഗീയ പ്രചാരണം നടത്തിയാണ്​ യുഡിഎഫ്​ അധികാരത്തിൽ വന്നത്​. എന്നാൽ അതേ ബിജെപിക്ക്​ വേണ്ടിയാണ്​ ഇപ്പോൾ ഭരണം നടത്തുന്നത്​. ശബരിമല സ്വർണക്കേസ്​ പ്രതികളുടെ വക്കീലിനെ ദേവസ്വം ബോർഡിനുവേണ്ടി വാദിക്കാൻ നിയമിച്ചത്​ അതിൻറെ ഭാഗമാണ്​. വഖഫ്​ ബോർഡ്​ വിഷയത്തിൽ ബിജെപിക്ക്​ അനുകൂലമാണ്​ അമുസ്​ലീം അംഗത്തെ നിയമിക്കാമെന്ന നിലപാട്​.  എൽഡിഎഫിൻറെ ഭരണകാലത്ത്​ എന്തെല്ലാം അഴിമതിയെന്ന്​ പ്രതിപക്ഷ നേതാവായിരിക്കെ ആരോപിച്ചിരുന്നുവോ അതെല്ലാം അതിവേഗത്തിൽ നടപ്പാക്കാനാണ്​ മുഖ്യമന്ത്രിയായപ്പോൾ ശ്രമിക്കുന്നത്​. വാക്ക്​ പറഞ്ഞാൽ വാക്കാണെന്ന്​ പറയുന്ന മുഖ്യമന്ത്രി ഏതെങ്കിലും വാക്ക്​ പാലിച്ചിട്ടുണ്ടോയെന്നും പി രാജീവ്​ ചോദിച്ചു. 

കാലവർക്കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്​. ഏകോപനത്തിന്​ നേതൃത്വം കൊടുക്കാൻ മുഖ്യമന്ത്രിയില്ലാത്ത അവസ്ഥയാണ്​. കേരളം അതിവേഗത്തിൽ തിരിച്ചടി നേരിടുകയാണെന്നും അ​ദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്തി രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഇന്ത്യ ഭാവിയിൽ എങ്ങനെ ചിന്തിക്കാൻ പോകുന്നുവെന്നതിൻറെ സൂചനയാണ്​ ഡൽഹിയിൽനടന്ന വിദ്യാർഥി പ്രക്ഷോഭം. ഭരണത്തിനെതിരെ ജനങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ്​ സമരം തെളിയികുകന്നതെന്നും അദ്ദേഹം പറഞ്ഞു.