റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും
പാലക്കാട് ഡിവിഷന്‍ വിഭജിച്ചതിലെ ആശങ്ക അറിയിക്കുന്നതോടൊപ്പം തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നുമാണ് എംപിമാര്‍ ആവശ്യപ്പെടുക.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ മന്ത്രിയെ നേരിട്ട് ബോധിപ്പിക്കാനാണ് തീരുമാനം.
പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും എന്ന് റിപ്പോര്‍ട്ട്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ മന്ത്രിയെ നേരിട്ട് ബോധിപ്പിക്കാനാണ് തീരുമാനം. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും യുഡിഎഫ് എംപിമാര്‍ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിക്കാനാണ് നീക്കം. ആവശ്യങ്ങള്‍ നടപ്പിലായില്ല എങ്കില്‍ ഡല്‍ഹി റെയില്‍ ഭവന് മുന്നില്‍ പ്രതിഷേധം ഉടനെ ആരംഭിക്കാനുമാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം.
പാലക്കാട് ഡിവിഷന്‍ വിഭജിച്ചതിലെ ആശങ്ക അറിയിക്കുന്നതോടൊപ്പം തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നുമാണ് എംപിമാര്‍ ആവശ്യപ്പെടുക. കേരളത്തിനെ മുഴുവന്‍ ബാധിക്കുന്ന വിഷയം ആയതിനാല്‍ എല്‍ഡിഎഫ് കൂടി പ്രതിഷേധത്തിന് ഒപ്പം ചേരാനുള്ള സാധ്യതയും ഉണ്ടെന്നാണ് കരുതുന്നത്. ഇതിനോടകം നിരവധി രാഷ്ട്രീയ യുവജന സംഘടനകള്‍ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.