യുഡിഎഫിന്റെ ചരിത്രവിജയം -പത്ത് വർഷത്തെ പിണറായി വിജയന്റെ  ധാർഷ്ട്യത്തിന് കേരള ജനത കൊടുത്ത മറുപടി : കെ. സുധാകരൻ . എം.പി 

യുഡിഎഫിന്റെ ചരിത്രവിജയം പത്തുവർഷത്തെ പിണറായി വിജയന്റെ  ധാർഷ്ട്യത്തിന് കേരള ജനത നൽകിയ ചുട്ട മറുപടിയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം  

 

യുഡിഎഫിന്റെ ചരിത്രവിജയം പത്തുവർഷത്തെ പിണറായി വിജയന്റെ  ധാർഷ്ട്യത്തിന് കേരള ജനത നൽകിയ ചുട്ട മറുപടിയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം   കെ. സുധാകരൻ . എം.പി  . പത്ത്‌ വർഷം കേരളത്തിന്റെ   പ്രതീക്ഷകളെ തകർത്തും, അഹങ്കാരവും, ധാർഷ്ട്യവും മാത്രം കാഴ്ചവെച്ചും മുന്നോട്ട് പോയ പിണറായി വിജയൻ   ഭരണത്തിനെതിരായ ശക്തമായ ജനവിധിയാണ് .  

മാറ്റം ആഗ്രഹിച്ച ഓരോ കേരളീയന്റെയും  വിജയമാണ്.വർഷങ്ങളായി അജയ്യമെന്ന് കരുതപ്പെട്ട ഇടതുപക്ഷത്തിന്റെ കോട്ടക്കൊത്തളങ്ങളാണ് ഇന്ന് യുഡിഎഫിന് മുന്നിൽ അടിപതറിയിരിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തസ്കര  സംഘത്തോട് കടക്ക് പുറത്ത് എന്ന് കേരള ജനത പറഞ്ഞിരിക്കുന്നു .
കണ്ണൂരിലെ വിജയം വെറും ഒരു തെരഞ്ഞെടുപ്പ് നേട്ടമല്ല; കേരള രാഷ്ട്രീയത്തിൽ ഇനി വരുവാൻ പോകുന്ന വലിയ മാറ്റത്തിന്റെ സൂചനയാണ്.

കാലാകാലങ്ങളായി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെട്ട മണ്ഡലങ്ങളിൽ പോലും ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്തിരിക്കുന്നു. രക്തസാക്ഷികളുടെ ഫണ്ട് മുക്കിയവരോട് ജനങ്ങൾ പ്രതികാരം ചെയ്തിരിക്കുന്നു. ജില്ലയിലെ യുഡിഎഫിന്റെ  ഈ വിജയം ഏതൊരു ജനാധിപത്യ വിശ്വാസിക്കും സന്തോഷം നൽകുന്നതാണ്. വിജയിച്ച എല്ലാ യുഡിഎഫ് സാരഥികൾക്കും . വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച  പ്രവർത്തകർക്കും നേതാക്കന്മാർക്കും  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നതായി കെ സുധാകരൻ എം.പി പറഞ്ഞു