പെരിന്തൽമണ്ണയിലെ യുഡിഎഫ് ഹർത്താൽ പിൻവലിച്ചു

മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു. കേസിലെ പ്രതികളെ പിടികൂടിയതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി
 

പെരിന്തൽമണ്ണ: മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു. കേസിലെ പ്രതികളെ പിടികൂടിയതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി

ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അക്രമത്തിൽ ലീഗ് ഓഫീസിന്റെ ചില്ലുകളടക്കം തകർന്നിട്ടുണ്ട്. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം അടക്കം നടന്നിരുന്നു.