ഒരു മാസം തികഞ്ഞിട്ടില്ല, യുഡിഎഫ് സർക്കാരിനെ വലയം ചെയ്തിരിക്കുന്നത് അഴിമതിയുടെ ദുരൂഹത ; വിമർശനവുമായി പ്രതിപക്ഷ നേതാവ്
വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാരിനെ വലയം ചെയ്തിരിക്കുന്നത് അഴിമതിയുടെ ദുരൂഹതയെന്ന് പിണറായി വിജയൻ പറഞ്ഞു.
Jun 24, 2026, 21:24 IST
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാരിനെ വലയം ചെയ്തിരിക്കുന്നത് അഴിമതിയുടെ ദുരൂഹതയെന്ന് പിണറായി വിജയൻ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കാൻ നടത്തിയ ഗൂഢനീക്കം തെളിവ് സഹിതം മാധ്യമങ്ങൾ പുറത്തുവിട്ടത് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ പ്രതികരിച്ചത്. അധികാരമേറ്റെടുത്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ വകുപ്പു മന്ത്രിയോ കോൺഗ്രസ് നേതൃത്വമോ പോലുമറിയാതെ ശരവേഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായുള്ള ചരടുവലികൾ നടത്തിയെന്നും അദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു പിണറായി വിജയൻ്റെ പ്രതികരണം.