അമ്മയുടെ കൈവിട്ട് റോഡിലേക്ക് ഓടി രണ്ട് വയസുകാരന്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി
എടപ്പാള്‍ പടിഞ്ഞാറങ്ങാടിയില്‍ അമ്മയുടെ കൈവിട്ട് റോഡിലേക്ക് ഓടിയ രണ്ട് വയസുകാരന് കാര്‍ തട്ടി പരിക്കേറ്റു. ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ റാഷിദിന്റെ മകന്‍ ഐസാണ് അപകടത്തില്‍ പെട്ടത്
Updated: Jul 31, 2026, 10:42 IST
ഉമ്മയുമൊത്ത് പടിഞ്ഞാറങ്ങാടിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ കുട്ടി അപ്രതീക്ഷിതമായി റോഡിലേക്ക് ഓടുകയായിരുന്നു
മലപ്പുറം: എടപ്പാള്‍ പടിഞ്ഞാറങ്ങാടിയില്‍ അമ്മയുടെ കൈവിട്ട് റോഡിലേക്ക് ഓടിയ രണ്ട് വയസുകാരന് കാര്‍ തട്ടി പരിക്കേറ്റു. ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ റാഷിദിന്റെ മകന്‍ ഐസാണ് അപകടത്തില്‍ പെട്ടത്. ഉമ്മയുമൊത്ത് പടിഞ്ഞാറങ്ങാടിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ കുട്ടി അപ്രതീക്ഷിതമായി റോഡിലേക്ക് ഓടുകയായിരുന്നു.
സാരമായി പരിക്കേറ്റ ഐസിനെ പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച് ചികിത്സ നല്‍കി. കുട്ടിയുടെ വലതു കാലിന് പൊട്ടലേറ്റിട്ടുണ്ട്. കാര്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്