മൂവാറ്റുപുഴയിയില്‍ ഇരുചക്ര വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കര്‍ണാടക സ്വദേശികളായ മുത്തൂരാജു(29) ശരവണന്‍(24) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
Feb 26, 2026, 07:57 IST
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂവാറ്റുപുഴയില്‍ വാഹന അപകടത്തില്‍ രണ്ടു മരണം. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പള്ളിത്താഴത്ത് ആണ് സംഭവം. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചവര്‍ ആണ് മരിച്ചത്. കര്‍ണാടക സ്വദേശികളായ മുത്തൂരാജു(29) ശരവണന്‍(24) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.