കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 

മരണത്തിന് കാരണം സ്വകാര്യ ആശുപത്രിയുടെ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി

 

വിശദമായ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണത്തില്‍ അന്തിമ നിഗമനം സാധ്യമാവൂ.

കാട്ടാക്കടയില്‍ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരം. വിശദമായ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണത്തില്‍ അന്തിമ നിഗമനം സാധ്യമാവൂ. മരണത്തിന് കാരണം സ്വകാര്യ ആശുപത്രിയുടെ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി. ശ്വാസ തടസ്സത്തെ തുടര്‍ന്ന് കാട്ടാക്കട മമ്മല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ടര വയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. ആശുപത്രിയില്‍ കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളായതെന്നാണ് കുടുംബം പറയുന്നത്.

കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച മമ്മല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച ശ്വാസം മുട്ടലിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.