തിരുവനന്തപുരത്ത് രണ്ടര വയസുകാരിക്ക് അങ്കണവാടി ടീച്ചറുടെ ക്രൂര മര്‍ദ്ദനം
ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകള്‍ക്കാണ് അടിയേറ്റത്.
Jan 11, 2025, 15:03 IST
തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം
രണ്ടര വയസുകാരിക്ക് അങ്കണവാടി ടീച്ചറുടെ ക്രൂര മര്‍ദ്ദനം. കമ്പി കൊണ്ടടിച്ചതായി പരാതി. ടീച്ചര്‍ ബിന്ദുവിനെതിരെ രക്ഷകര്‍ത്താക്കള്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കി.
തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകള്‍ക്കാണ് അടിയേറ്റത്.
ഷൂ റാക്കിന്റെ കമ്പി കൊണ്ടാണ് അടിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം തുടങ്ങി.