കോഴിക്കോട് ബൈക്കില്‍ ലോറിയിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു

കോഴിക്കോട് ബൈക്കില്‍ ലോറിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.  സ്വദേശികളായ മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പില്‍ ഷാജിയുടെ മകൻ നെബീല്‍ (22), മുണ്ടക്കയം പുത്തൻചന്തയില്‍ നജീബ്-നജ്മ ദമ്പതികളുടെ മകൻ അൻസില്‍ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം.

 

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അൻസില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.

കോട്ടയം : കോഴിക്കോട് ബൈക്കില്‍ ലോറിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.  സ്വദേശികളായ മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പില്‍ ഷാജിയുടെ മകൻ നെബീല്‍ (22), മുണ്ടക്കയം പുത്തൻചന്തയില്‍ നജീബ്-നജ്മ ദമ്പതികളുടെ മകൻ അൻസില്‍ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം.

മരിച്ച ഇരുവരും കോഴിക്കോട് ഡിജിറ്റല്‍ മാർക്കറ്റിങ് വിദ്യാർഥികളാണ്. കോഴിക്കോട് ഗോവിന്ദപുരം ഭാഗത്തേക്ക് പോയ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തിനു പിന്നാലെ നബീലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അൻസില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.