കാഞ്ഞങ്ങാട്  നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ പടന്നക്കാട് നെഹ്റു കോളജിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു.പടിഞ്ഞാറ്റം കൊഴുവല്‍ ഭണ്ഡാരപ്പുരയ്ക്ക് സമീപത്തെ അനന്തകൃഷ്ണൻ (24), മൂലപ്പള്ളി സ്വദേശി കെ.പി. അനുരാഗ് (22) എന്നിവരാണ് മരിച്ചത്.

 

തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് തെരുവത്ത് തെയ്യം കാണാൻ പോകുന്നതിനിടെയായിരുന്നു അപകടം

നീലേശ്വരം : ദേശീയപാതയില്‍ പടന്നക്കാട് നെഹ്റു കോളജിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു.പടിഞ്ഞാറ്റം കൊഴുവല്‍ ഭണ്ഡാരപ്പുരയ്ക്ക് സമീപത്തെ അനന്തകൃഷ്ണൻ (24), മൂലപ്പള്ളി സ്വദേശി കെ.പി. അനുരാഗ് (22) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് തെരുവത്ത് തെയ്യം കാണാൻ പോകുന്നതിനിടെയായിരുന്നു അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ദേശീയപാതയില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുഗോപാല്‍-ശാന്തിയമ്മ ദമ്പതികളുടെ മകനാണ് അനന്തകൃഷ്ണൻ. ബല്‍ത്തങ്ങാടിയില്‍ ബേക്കറി നടത്തുന്ന മനോജ് ബല്‍ത്തങ്ങാടിയുടെയും കെ.പി. രോഷ്നിയുടെയും മകനാണ് അനുരാഗ്.