കോട്ടയത്ത്‌ സ്കൂട്ടറിന് പിന്നില്‍ ബസ് ഇടിച്ചുകയറി രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

പാമ്പാടിയില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌ രണ്ട് യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ടു.വടക്കുന്നേല്‍ സ്വദേശി ആഷ്ലി, മീനടം സ്വദേശി കൃപ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

 

കുമളി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതികളുടെ സ്കൂട്ടറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കോട്ടയം : പാമ്പാടിയില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌ രണ്ട് യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ടു.വടക്കുന്നേല്‍ സ്വദേശി ആഷ്ലി, മീനടം സ്വദേശി കൃപ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

രാവിലെ ഒമ്പതോടെ പാമ്പാടി പതിമൂന്നാം മൈലിന് സമീപമാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. കുമളി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതികളുടെ സ്കൂട്ടറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചുവരികയാണ്