മലപ്പുറത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി ; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.
Mar 17, 2026, 10:30 IST
മലപ്പുറം: കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.
കൊണ്ടോട്ടിയിലെ കോൺക്രീറ്റ് മിക്സിംഗ് കമ്പനിയിലെ ജീവനക്കാരായ ഇവർ കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. കമ്പനിക്ക് സമീപത്തെ വീട്ടിലെ കിണറ്റിൽ ആട് വീണത് കണ്ടാണ് ഇവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ആദ്യം കിണറ്റിലിറങ്ങിയ ആൾക്ക് ശ്വാസതടസ്സം ശ്വാസതടസ്സം നേരിട്ടപ്പോഴാണ് രണ്ടാമത്തെ ആൾ കിണറ്റിലിറങ്ങിയത്. തുടർന്ന് ഇരുവരും അപകടത്തിൽപെടുകയായിരുന്നു. മാവൂരിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.