വെട്ടത്തൂരില്‍ സഹോദരങ്ങളായ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
കോഴികള്‍ക്കുള്ള തീറ്റ ഇറക്കാനായാണ് സഹോദരങ്ങളായ രണ്ടുപേരെ രാവിലെ ഫാമിലേക്ക് പോയത്.
Aug 27, 2026, 05:08 IST
ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരുടെ കോഴിഫാമില്‍വെച്ചാണ് സംഭവം.
മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങളായ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂര്‍ ഏഴുതല സ്വദേശി സാഹിര്‍(36) സഹോദരനായ ഫാസില്‍(30) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരുടെ കോഴിഫാമില്‍വെച്ചാണ് സംഭവം.
കോഴികള്‍ക്കുള്ള തീറ്റ ഇറക്കാനായാണ് സഹോദരങ്ങളായ രണ്ടുപേരെ രാവിലെ ഫാമിലേക്ക് പോയത്. ജോലിക്കിടെ സമീപത്തുണ്ടായിരുന്ന കമ്പിയില്‍നിന്ന് ഷോക്കേറ്റതെന്നാണ് വിവരം. ഉടന്‍തന്നെ രണ്ടുപേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിനിടെ, ഫാമിന് സമീപം സ്ഥാപിച്ച പന്നിക്കെണിയില്‍നിന്നാണ് ഷോക്കേറ്റതെന്നും സംശയമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.