ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌  സഹോദരങ്ങളുടെ മക്കളായ രണ്ട് പേര്‍ മരിച്ചു

എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാര്ഡ് പോച്ച തുണ്ടത്തില് മണിക്കുട്ടന് (മനു - 29), പതിമൂന്നില്‍ചിറ സുബീഷ് (27) എന്നിവരാണ് മരിച്ചത്.ഇരുവരും സഹോദരങ്ങളുടെ മക്കളാണ്.

 

മണിക്കുട്ടന്റെ മാതാവ് സരളയും സുബീഷിന്റെ പിതാവ് സുരേഷും സഹോദരങ്ങളാണ്

ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാര്ഡ് പോച്ച തുണ്ടത്തില് മണിക്കുട്ടന് (മനു - 29), പതിമൂന്നില്‍ചിറ സുബീഷ് (27) എന്നിവരാണ് മരിച്ചത്.ഇരുവരും സഹോദരങ്ങളുടെ മക്കളാണ്.

എടത്വ-തകഴി റോഡില് പച്ച ജംഗ്ഷന് സമീപം ബുധനാഴ്ച രാത്രി 8.15 ഓയോടെയായിരുന്നു അപകടം. തകഴി ഭാഗത്ത് നിന്ന് വന്ന യുവാക്കള് സഞ്ചരിച്ചിരുന്ന സ്കൂട്ടറും എടത്വ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.നെഞ്ചിന് ഗുരുതര പരിക്കേറ്റ മണിക്കുട്ടന് തല്‍ക്ഷണം മരിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബീഷിനെ ആലപ്പുഴ മെഡിക്കല് കോളജില് പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് ഇന്ന് വിട്ടുകൊടുക്കും.മണിക്കുട്ടന്റെ മാതാവ് സരളയും സുബീഷിന്റെ പിതാവ് സുരേഷും സഹോദരങ്ങളാണ്. മണിക്കുട്ടൻ കെട്ടിടം പണിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയാണ്. സുബീഷ് ജെസിബി ഓപ്പറേറ്റർ ആണ്.