പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേർക്ക് കുത്തെറ്റു
ഒറ്റപ്പാലത്ത് പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ്(31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്.
രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിലാണ് ഇരുവർക്കും കുത്തേറ്റതെന്നാണ് പൊലീസ് പറയുന്നത്
പാലക്കാട്: ഒറ്റപ്പാലത്ത് പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ്(31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്.
പാലപ്പുറം പഴയ പോസ്റ്റ് ഓഫീസിന് സമീപം ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. മുതുകില്‍ കുത്തേറ്റ പ്രശാന്തിനെയും തോളില്‍ കുത്തേറ്റ അർഷിദിനെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പ്രശാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനില്‍ എന്നിവർക്കും സംഘർഷത്തില്‍ പരിക്കേറ്റു.
രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിലാണ് ഇരുവർക്കും കുത്തേറ്റതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.