സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി നൽകിയ സംഭവം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സർക്കാർ നിർദ്ദേശം മറികടന്ന് സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ പി.കെ സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ ഷിബു പി.എൽ എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്

 

എറണാകുളം ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ ഒരു ബാറിനുമാണ് പുതിയതായി അനുമതി നൽകിയത്

തിരുവനന്തപുരം: സർക്കാർ നിർദ്ദേശം മറികടന്ന് സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ പി.കെ സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ ഷിബു പി.എൽ എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്.എറണാകുളം ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ ഒരു ബാറിനുമാണ് പുതിയതായി അനുമതി നൽകിയത്

സർക്കാർ മദ്യനയത്തിന് മുന്നോടിയായി പുതിയ ബാറുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർ അനുമതി നൽകിയത്.ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് തരംമാറ്റിയാണ് അനുമതി നൽകിയത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയും പുറത്തു വരുന്നതിനു മുൻപായി പുതിയ ബാറുകൾക്ക് അനുമതി നൽകാൻ പാടില്ല എന്ന നിർദ്ദേശം നിലനിൽക്കെയാണ് അനുമതി.