കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയില്‍ 

കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

 

പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം.

തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഗൃഹനാഥന്‍ സിബി, മകള്‍ അലീന(19) എന്നിവരാണ് മരിച്ചത്. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം.സിബിയുടെ മറ്റൊരു മകനാണ് ആത്മഹത്യാവിവരം പൊലീസില്‍ അറിയിച്ചത്.

പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം. ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയതെന്നാണ് വിവരം. മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.