രണ്ട് വിവാഹങ്ങള്‍, നാലു കുട്ടികള്‍ ;വിവാഹ തട്ടിപ്പു നടത്തി മൂന്നാം വിവാഹം കഴിച്ച 39 കാരന്‍ പിടിയില്‍
ജോബിന്‍ എന്ന വ്യാജ പേരിലാണ് പുതിയ വരനായി എത്തിയത്.
മുമ്പ് രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുള്ള ഇയ്യാള്‍ക്ക് ആ ബന്ധങ്ങളില്‍ നാല് മക്കളുമുണ്ട്. കണ്ണനല്ലൂര്‍ നല്ലില സ്വദേശികളായ യുവതികളാണ് മുമ്പ് വിവാഹ തട്ടിപ്പിന് ഇരയായത്.
രണ്ട് വിവാഹങ്ങള്‍ മറച്ചുവച്ച് മറ്റൊരു യുവതിയെ വീണ്ടും വിവാഹം കഴിച്ചയാളും സഹായിയും പിടിയില്‍. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി റെജി (39), ബന്ധുവിന്റെ വേഷത്തില്‍ എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയോടെ കുന്നത്തൂരിലുള്ള യുവതിയുടെ വീടിനു സമീപത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്.
ജോബിന്‍ എന്ന വ്യാജ പേരിലാണ് പുതിയ വരനായി എത്തിയത്. മുമ്പ് രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുള്ള ഇയ്യാള്‍ക്ക് ആ ബന്ധങ്ങളില്‍ നാല് മക്കളുമുണ്ട്. കണ്ണനല്ലൂര്‍ നല്ലില സ്വദേശികളായ യുവതികളാണ് മുമ്പ് വിവാഹ തട്ടിപ്പിന് ഇരയായത്. ഇയാള്‍ മൂന്നാമത് വീണ്ടും വിവാഹം കഴിച്ചതറിഞ്ഞതോടെ ആദ്യ ഭാര്യമാരില്‍ ഒരാള്‍ കുന്നത്തൂരില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് ശാസ്താംകോട്ട പൊലീസില്‍ പരാതിയും നല്‍കി. കഴിഞ്ഞ ഞായറാഴ്ച കുന്നത്തൂര്‍ സ്വദേശിനിയുമായുള്ള വിവാഹം ആര്‍ഭാടപൂര്‍വ്വമായിരുന്നു നടന്നത്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും. സൗഹൃദം പ്രണയമായി ഒടുവില്‍ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. രണ്ടുപേരും രണ്ടു സമുദായം ആയതിനാല്‍ വീട്ടുകാര്‍ സഹകരിക്കില്ലെന്ന് യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചു. വിവാഹത്തിന്റെ പിറ്റേ ദിവസം രണ്ടാം ഭാര്യ മക്കളുമായി ഇയാളെ തേടിയെത്തിയതോടെ കള്ളി പൊളിഞ്ഞു. വ്യാജ പേരും മേല്‍വിലാസവും നല്‍കിയായിരുന്നു വിവാഹമെന്ന് നാട്ടുകാരില്‍ നിന്നും അറിഞ്ഞു. പരാതി നല്‍കിയതോട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവാഹ തട്ടിപ്പുകള്‍ പുറത്തുവന്നത്.