പുത്തന്‍കുന്നില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
Mar 19, 2026, 08:10 IST
ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നമ്പിക്കൊല്ലി സ്വദേശികളായ കലാധരന്‍ , ബാലന്‍ എന്നിവരാണ് മരിച്ചത്.
പുത്തന്‍കുന്നില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നമ്പിക്കൊല്ലി സ്വദേശികളായ കലാധരന്‍ , ബാലന്‍ എന്നിവരാണ് മരിച്ചത്.
ഇവര്‍ക്കൊപ്പം ഓട്ടോയിലുണഅടായിരുന്ന നാരായണന്‍ എന്നയാളെ ഗുരുതര പരിക്കോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.