കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് സ്ത്രീകൾക്ക് പരിക്ക്
മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരുക്കേറ്റത്. കാടുവെട്ടിത്തെളിക്കുന്നതിനിടെയാണ് അപകടം.
Jan 1, 2025, 16:41 IST
മട്ടന്നൂർ: മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരുക്കേറ്റത്. കാടുവെട്ടിത്തെളിക്കുന്നതിനിടെയാണ് അപകടം. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലൂർ പൊലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.