വിരമിക്കുന്നതിന് രണ്ടു നാള്‍ മുമ്പേ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസ്യമായ രീതിയില്‍ പങ്കുവെക്കുകയും അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന പോസ്റ്റ് അധ്യാപകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

 

ആറ്റിങ്ങല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി വി.ഡി. സതീശനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. ആറ്റിങ്ങല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.

മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസ്യമായ രീതിയില്‍ പങ്കുവെക്കുകയും അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന പോസ്റ്റ് അധ്യാപകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയത്.
ഈ അധ്യാപകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ഇത്തരം പ്രവൃത്തികള്‍ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും വലിയ രീതിയിലുള്ള രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.