വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല; 339 പേര്‍ക്ക് രോഗലക്ഷണം

നാലര വയസ്സുള്ള ഒരു ആണ്‍കുട്ടിക്കും അഞ്ച് വയസ്സുള്ള പെണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

 

21 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ടെണ്ണമാണ് പോസിറ്റീവായത്.

വയനാട് മാര്‍ ബസേലിയോസ് കോളിയാടി സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്‌കൂളിലെ 339 കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ 21 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ടെണ്ണമാണ് പോസിറ്റീവായത്. നാലര വയസ്സുള്ള ഒരു ആണ്‍കുട്ടിക്കും അഞ്ച് വയസ്സുള്ള പെണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

നിലവില്‍ വിവിധ ആശുപത്രികളിലായി 60 കുട്ടികളാണ് ചികിത്സയിലുള്ളത്. എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയില്‍ ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുമായി അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യമന്ത്രി ഇന്ന് വയനാട് ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ മന്ത്രി ടി സിദ്ദീഖിന്റെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേരും.