കൊഴിഞ്ഞാമ്പാറയില്‍ രണ്ടു കുഞ്ഞുങ്ങളെ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസ് ;  ഒരാള്‍ക്ക് കൂടി പങ്കെന്ന് സൂചന

 

സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമെന്ന് പൊലീസ് പറഞ്ഞു. 

 

അമ്മയുമായി തെളിവെടുപ്പിനിടെയാണ് സൂചന ലഭിച്ചത്.

കൊഴിഞ്ഞാമ്പാറയില്‍ രണ്ടു കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസില്‍ കൊലപാതകത്തില്‍ ഒരാള്‍ക്കു കൂടി പങ്കെന്ന് സൂചന. അമ്മയുമായി തെളിവെടുപ്പിനിടെയാണ് സൂചന ലഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമെന്ന് പൊലീസ് പറഞ്ഞു. 

അഞ്ചും മൂന്നും വയസുള്ള കുട്ടികളെ കുളിമുറിയിലെ ടാങ്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫര്‍ ജൂലിയറ്റും 3 വയസ്സുകാരന്‍ റോബിന്‍ ക്രിസ്റ്റഫറുമാണ് കൊല്ലപ്പെട്ടത്. ആ സമയത്ത് അമ്മ നിവേദ്യയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു.