കോട്ടക്കല്‍ സ്ട്രോങ്ങ് റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ബിഎസ്‌എഫ് ജവാന്മാരെ കാണാതായി
കോട്ടക്കല്‍ മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമില്‍ കാവല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട രണ്ട് ബിഎസ്‌എഫ് ജവാന്മാരെ കാണാതായതായി റിപ്പോർട്ട്.മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നിവരെയാണ് കാണാതായത്.
അവധി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ മേലുദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെട്ടിരുന്നതായാണ് വിവരം
മലപ്പുറം : കോട്ടക്കല്‍ മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമില്‍ കാവല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട രണ്ട് ബിഎസ്‌എഫ് ജവാന്മാരെ കാണാതായതായി റിപ്പോർട്ട്.മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നിവരെയാണ് കാണാതായത്. ഡ്യൂട്ടിക്കെത്തിയ ഇവരെ കാണാതായതിനെ തുടർന്ന് ബിഎസ്‌എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മലപ്പുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അവധി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ മേലുദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെട്ടിരുന്നതായാണ് വിവരം. ഇതേത്തുടർന്നുള്ള മാനസിക വിഷമത്തിലാണോ ഇവർ പോയതെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ ഇവർക്ക് പകരമായി രണ്ട് പുതിയ ജവാന്മാരെ സ്ട്രോങ്ങ് റൂം സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കാണാതായ ഉദ്യോഗസ്ഥർക്കായി മലപ്പുറം പോലീസും ബിഎസ്‌എഫും സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്.