മലപ്പുറം വണ്ടൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണന്ന് ബിജെപി ആരോപിച്ചു.
Jun 15, 2026, 06:06 IST
ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്.
മലപ്പുറം വണ്ടൂര്‍ കാപ്പിലില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ആക്രമണം നടന്നത്. ഇരുവര്‍ക്കും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണന്ന് ബിജെപി ആരോപിച്ചു.