വരാപ്പുഴയില്‍ 14 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണ്‍മാനില്ല; അന്വേഷണം ഊര്‍ജ്ജിതം

വരാപ്പുഴയില്‍ 14 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ കാണാതായി. കൂനമ്മാവ് സ്വദേശികളായ വിദ്യാർഥിനികളെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്.

 

സ്കൂള്‍ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

കൊച്ചി:വരാപ്പുഴയില്‍ 14 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ കാണാതായി. കൂനമ്മാവ് സ്വദേശികളായ വിദ്യാർഥിനികളെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്.

സ്കൂള്‍ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തില്‍ വരാപ്പുഴ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളിലെയും പൊതുസ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചുവരികയാണ്. നിലവില്‍ കുട്ടികളെക്കുറിച്ച്‌ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല.