കോഴിക്കോട് ഇരുപത്തിയാറുകാരി ജീവനൊടുക്കിയ സംഭവം; സുഹൃത്തായ അനുശ്രീക്കെതിരെ കേസെടുക്കണന്ന് കുടുംബം
ഫറോക്കില്‍ ഇരുപത്തിയാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം.കൊടുങ്ങല്ലൂർ സ്വദേശി അനുശ്രീക്കെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
മരിച്ച അതുല്യയുടെ പക്കല്‍ നിന്നും അനുശ്രീ പണവും സ്വർണവും വാങ്ങിയിരുന്നു.ഇത് തിരിച്ചു കിട്ടാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം
കോഴിക്കോട് :ഫറോക്കില്‍ ഇരുപത്തിയാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം.കൊടുങ്ങല്ലൂർ സ്വദേശി അനുശ്രീക്കെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴചയാണ് അതുല്യയെ ഫറോക്കിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.ബിടെക് പഠനത്തിന് ശേഷം ജോലി ചെയ്യുമ്പോഴാണ് കൊച്ചിയില്‍ വച്ച് അനുശ്രീയെ പരിചയപ്പെട്ടത്.
മരിച്ച അതുല്യയുടെ പക്കല്‍ നിന്നും അനുശ്രീ പണവും സ്വർണവും വാങ്ങിയിരുന്നു.ഇത് തിരിച്ചു കിട്ടാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
അനുശ്രീക്ക് സ്വർണവും പണവും നല്‍കിയിരുന്നു. തിരികെ ചോദിച്ചപ്പോള്‍ അത് കിട്ടിയില്ല, അതാണ് മാനസിക സമ്മർദത്തിന് കാരണമെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാൻ ഒരുങ്ങുകയാണ് അതുല്യയുടെ കുടുംബം.