കന്നിയങ്കത്തില്‍ തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും വരവറിയിച്ച് ടിവികെ
എന്‍ആര്‍ കോണ്‍ഗ്രസിന് ആകെയുള്ള 30 ല്‍ 12 സീറ്റിലാണ് ജയിക്കാനായത്.
May 4, 2026, 19:45 IST
ഇവിടെ രണ്ട് സീറ്റുകളിലാണ് ടിവികെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
തമിഴ്നാട്ടില്‍ അടുത്ത മുഖ്യമന്ത്രിയായി വിജയ് തന്നെ അധികാരത്തിലെത്തുകയാണ്. അതേസമയം കന്നിയങ്കത്തില്‍ തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ടിവികെ. ഇവിടെ രണ്ട് സീറ്റുകളിലാണ് ടിവികെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എന്‍ രംഗസ്വാമി ആരംഭിച്ച ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ബിജെപി പിന്തുണയോടെ അധികാരം നിലനിര്‍ത്തി. എന്‍ആര്‍ കോണ്‍ഗ്രസിന് ആകെയുള്ള 30 ല്‍ 12 സീറ്റിലാണ് ജയിക്കാനായത്. ഡിഎംകെ അഞ്ച് സീറ്റില്‍ വിജയിച്ചു. ബിജെപി നാലിടത്തും വിജയിച്ചു. ഇവിടെയാണ് ടിവികെ രണ്ടു സീറ്റു നേടിയത്.