സം​സ്ഥാ​ന​ത്ത്​  ട്രോളിങ്​ നിരോധം നാളെ​ അവസാനിക്കും

സം​സ്ഥാ​ന​ത്ത്​ മ​ൺ​സൂ​ൺ​കാ​ല ട്രോ​ളി​ങ്​ നി​രോ​ധ​നം നാളെ  ​അ​വ​സാ​നി​ക്കും.മ​ത്സ്യ​ല​ഭ്യ​ത​യി​ൽ ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി വ​ലി​യ കു​റ​വാ​ണ്​ കേ​ര​ള തീ​ര​ത്തു​ള്ള​ത്
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ൺ​സൂ​ൺ​കാ​ല ട്രോ​ളി​ങ്​ നി​രോ​ധ​നം നാളെ  ​അ​വ​സാ​നി​ക്കും. മ​ത്സ്യ​ല​ഭ്യ​ത​യി​ൽ ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി വ​ലി​യ കു​റ​വാ​ണ്​ കേ​ര​ള തീ​ര​ത്തു​ള്ള​ത്. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ട്രോ​ളി​ങ്​ നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ക​ട​ലി​ൽ പോ​കു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ലെ​ങ്കി​ലും ഇ​വ​ർ​ക്ക്​ ല​ഭി​ക്കു​ന്ന മ​ത്സ്യ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​​ദേ​ശ​ത്തെ മാ​ർ​ക്ക​റ്റു​ക​ളി​ൽ പോ​ലും ഉ​യ​ർ​ന്ന വി​ല​യാ​ണ്​ മ​ത്സ്യ​ത്തി​നു​ള്ള​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​ക്കു​ന്ന മ​ത്സ്യ​ത്തി​നും​ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​ന്നു. ട്രോ​ളി​ങ്​ നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ കേ​ര​ള തീ​ര​ത്തു​നി​ന്നും ബോ​ട്ടു​ക​ൾ ക​ട​ലി​ൽ പോ​യി തു​ട​ങ്ങു​ക​യും ആ​വ​ശ്യാ​നു​സൃ​തം മ​ത്സ്യം ല​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്ന ​പ്ര​തീ​ക്ഷ​യാ​ണ്​ പൊ​തു​വെ​യു​ള്ള​ത്. 

ട്രോ​ളി​ങ്​ നി​രോ​ധം അ​വ​സാ​നി​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി ഹാ​ർ​ബ​റു​ക​ളി​ലും ലാ​ൻ​ഡി​ങ്​ സെ​ന്റ​റു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഡീ​സ​ൽ ബ​ങ്കു​ക​ൾ ബു​ധ​നാ​ഴ്​​ച രാ​ത്രി​യോ​ടെ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​വും. ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ൾ​ക്ക് ഡീ​സ​ൽ ല​ഭ്യ​മാ​ക്കാ​ൻ മ​ത്സ്യ ഫെ​ഡി​ന്റെ തെ​ര​ഞ്ഞെ​ടു​ത്ത ഡീ​സ​ൽ ബ​ങ്കു​ക​ൾ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു