ട്രോളിംഗ് നിരോധനം 2025- സൗജന്യ റേഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

ജൂലൈ 31 വരെ നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ, പീലിംഗ് തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. 

 

കോട്ടയം : ജൂലൈ 31 വരെ നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ, പീലിംഗ് തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. 

വെളളകടലാസിൽ തയ്യാറാക്കിയ അപേക്ഷ, റേഷൻ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്കിന്റെ പകർപ്പ്, മത്സ്യബന്ധനയാന/ പീലിംഗ് ഷെഡ് ഉടമയുടെ സാക്ഷ്യപത്രം എന്നീ രേഖകൾ സഹിതം ബേപ്പൂർ/വെളളയിൽ/കൊയിലാണ്ടി/ വടകര മത്സ്യഭവൻ ഓഫീസുകളിൽ ജൂൺ 18  നകം ഹാജരാക്കണം. മുൻവർഷങ്ങളിൽ അപേക്ഷ സമർപ്പിച്ചവർ അപേക്ഷ നൽകേണ്ടതില്ല. അവർക്ക് തുടർന്നും സൗജന്യ റേഷൻ ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ - 0495-2383780.