തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും ; തുടര്‍ നടപടികള്‍ ആലോചിക്കും

പിവി അന്‍വര്‍ മത്സരിക്കണോ അതോ മറ്റ് ആരെയെങ്കിലും നിര്‍ത്തണോ എന്ന കാര്യവും പരിശോധിക്കും. 

 

രണ്ടു ദിവസത്തിനകം യുഡിഎഫില്‍ ചേര്‍ത്തില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു നേരത്തെ തൃണമൂല്‍ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയിരുന്നത്.

യുഡിഎഫ് മുന്നണിയില്‍ ചേരാനുള്ള നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ടതോടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. വൈകിട്ട് മഞ്ചേരിയില്‍ ചേരുന്ന യോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യവും പാര്‍ട്ടി എടുക്കേണ്ട നിലപാടും ചര്‍ച്ചയാകും. 

രണ്ടു ദിവസത്തിനകം യുഡിഎഫില്‍ ചേര്‍ത്തില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു നേരത്തെ തൃണമൂല്‍ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയിരുന്നത്. യുഡിഎഫ് പ്രവേശനത്തിനായി ഒരു ദിവസം കൂടെ കാത്തു നില്‍ക്കാനും വിജയം കണ്ടില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാനുമാണ് നീക്കം. 

പിവി അന്‍വര്‍ മത്സരിക്കണോ അതോ മറ്റ് ആരെയെങ്കിലും നിര്‍ത്തണോ എന്ന കാര്യവും പരിശോധിക്കും.