ഇടുക്കിയിൽ ഇരുചക്രവാഹനത്തിന് മുകളിലേക്ക് മരം വീണു; യുവാവിന് ദാരുണാന്ത്യം
ഇടുക്കി ഏലപ്പാറക്ക് സമീപം ചെമ്മണ്ണില്‍ ഇരുചക്ര വാഹനം ഓടിച്ചു കൊണ്ടു പോകുമ്പോള്‍ മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം.ചെമ്മണ്ണ് സ്വദേശി തടത്തില്‍ പ്രണവ് പ്രദീപ് ആണ് മരിച്ചത്.
Updated: Jul 1, 2026, 12:08 IST
റോഡരികില്‍ നിന്ന ഉണങ്ങി ജീർണിച്ച മരം മഴയും കാറ്റും മൂലം ഒടിഞ്ഞു വീഴുകയായിരുന്നു.
ഇടുക്കി.ഇടുക്കി ഏലപ്പാറക്ക് സമീപം ചെമ്മണ്ണില്‍ ഇരുചക്ര വാഹനം ഓടിച്ചു കൊണ്ടു പോകുമ്പോള്‍ മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം.ചെമ്മണ്ണ് സ്വദേശി തടത്തില്‍ പ്രണവ് പ്രദീപ് ആണ് മരിച്ചത്.
ഉടൻതന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പറമ്പ്വിള വീട്ടില്‍ മനോജിൻറെ മകൻ ആകാശ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. റോഡരികില്‍ നിന്ന ഉണങ്ങി ജീർണിച്ച മരം മഴയും കാറ്റും മൂലം ഒടിഞ്ഞു വീഴുകയായിരുന്നു.