കോഴിക്കോട് പനിയും ഛർദിയും ബാധിച്ച 16-കാരി ചികിത്സയിലിരിക്കേ മരിച്ചു; വിഷം അകത്തുചെന്നെന്ന് നിഗമനം

പനിയും ഛർദിയും ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്ലസ്‌വൺ വിദ്യാർഥിനി മരിച്ചു. വടകര സ്വദേശി ഫൈസലിന്റെ മകൾ ദാന ഇഷാനാണ് (16) മരിച്ചത്. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് സംശയിക്കുന്നു.
 

കോഴിക്കോട്: പനിയും ഛർദിയും ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്ലസ്‌വൺ വിദ്യാർഥിനി മരിച്ചു. വടകര സ്വദേശി ഫൈസലിന്റെ മകൾ ദാന ഇഷാനാണ് (16) മരിച്ചത്. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് സംശയിക്കുന്നു.

ഞായറാഴ്ചയാണ് ദാന ഇഷാന് പനിയും ഛർദിയുമുണ്ടായത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വടകരയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.

വിഷം ഉള്ളിൽച്ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ.  അസ്വാഭാവിക മരണത്തിന് വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.