ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും 52 ദിവസത്തേക്ക് സൗജന്യ റേഷൻ; ₹30 ലക്ഷം അനുവദിച്ചു
നിലവിലെ ട്രോളിംഗ് നിരോധനകാലത്ത് തൊഴിലില്ലായ്മ നേരിടുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ, പീലിംഗ് തൊഴിലാളികൾ, മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ 30 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി.
Jun 30, 2026, 19:32 IST

ട്രോളിംഗ് നിരോധനകാലത്ത് വരുമാനം നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസം നൽകുക, സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പോഷകാഹാര പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
മത്സ്യബന്ധന തുറമുഖവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അനുവദിച്ചിരിക്കുന്ന തുക പ്രകാരം പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മത്സ്യബന്ധന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.