തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ട്രാവലർ ഇടിച്ച് അപകടം; ഒരു മരണം
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഒരു മരണം. നിർത്തി ഇട്ടിരുന്ന ലോറിയിൽ സാധനങ്ങൾ കൊണ്ടുവന്ന ട്രാവലർ ഇടിച്ചു. കിളിമാനൂർ- പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
Jul 21, 2026, 11:10 IST
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി വന്നതാണ് ടെമ്പോ ട്രാവലർ.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഒരു മരണം. നിർത്തി ഇട്ടിരുന്ന ലോറിയിൽ സാധനങ്ങൾ കൊണ്ടുവന്ന ട്രാവലർ ഇടിച്ചു. കിളിമാനൂർ- പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഇവരുടെ നില അതീവ ഗുരുതരമാണ്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി വന്നതാണ് ടെമ്പോ ട്രാവലർ.