കനത്ത മഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി

സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. ദുരന്ത നിവാരണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് പൊന്മുടിയിലേക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 
 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. ദുരന്ത നിവാരണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് പൊന്മുടിയിലേക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 

തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശന വിലക്ക് തുടരും.