പോക്‌സോ കേസില്‍ ജാമ്യത്തിലായിരിക്കെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടി ; പ്രതി പിടിയില്‍
ഇയാളില്‍ നിന്ന് കണ്ടെടുത്ത ഫോണില്‍ നിരവധി പെണ്‍കുട്ടികളുമായുള്ള നഗ്‌ന വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്.
Oct 5, 2026, 06:23 IST
1,18,000 രൂപയാണ് ഇയാള്‍ ഭീഷണിപ്പെടുത്തി വാങ്ങിയത്.
പോക്‌സോ കേസില്‍ ജാമ്യത്തിലായിരിക്കെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് ഷാഫിലാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് 21 വയസാണ്.
സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ട്രാന്‍സ് വുമണിനെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 1,18,000 രൂപയാണ് ഇയാള്‍ ഭീഷണിപ്പെടുത്തി വാങ്ങിയത്.ഇയാളില്‍ നിന്ന് കണ്ടെടുത്ത ഫോണില്‍ നിരവധി പെണ്‍കുട്ടികളുമായുള്ള നഗ്‌ന വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്.