സുകുമാരന്‍ നായര്‍ക്ക് എതിരെ പ്രസംഗിച്ചതിന് പ്രതികാര നടപടിയായി സഹോദരന്റെ ഭാര്യക്ക് ട്രാന്‍സ്ഫറെന്ന് നടന്‍ അനൂപ് ചന്ദ്രന്‍
സുകുമാരന്‍ നായരുടെ മാടമ്പിത്തരം ഇനി എത്രനാള്‍ വേണമെന്ന് എന്‍എസ്എസ് സമുദായം തീരുമാനിക്കുമെന്നും അനൂപ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു എന്ന് മനസ്സിലായെന്നും അനൂപ് ചന്ദ്രന്‍ കുറിച്ചു.
സുകുമാരന്‍ നായര്‍ക്ക് എതിരെ പ്രസംഗിച്ചതിന് പ്രതികാര നടപടിയായി സഹോദരന്റെ ഭാര്യക്ക് ട്രാന്‍സ്ഫറെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. ചങ്ങനാശ്ശേരിയിലെ മാര്‍പ്പാപ്പയ്ക്ക് നല്ല നമസ്‌കാരം എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍, താന്‍ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു എന്ന് മനസ്സിലായെന്നും അനൂപ് ചന്ദ്രന്‍ കുറിച്ചു. വിമര്‍ശിച്ചതിന്റെ പേരില്‍ ഇങ്ങനെ പ്രതികാരം ചെയ്യുന്ന ജി സുകുമാരന്‍ നായരുടെ മാടമ്പിത്തരം ഇനി എത്രനാള്‍ വേണമെന്ന് എന്‍എസ്എസ് സമുദായം തീരുമാനിക്കുമെന്നും അനൂപ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച് നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ 'ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍' എന്ന പുസ്തക പ്രകാശനം പ്രസ് ക്ലബ്ബില്‍ വച്ച് നടത്തിയപ്പോഴാണ് അനൂപ് ചന്ദ്രന്‍ സുകുമാരന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ചത്. എന്‍.എസ്.എസ് കോളജുകള്‍ ഓരോന്നായി പൂട്ടി വരുകയാണെന്നും ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ വിറ്റെന്നും അനൂപ് ചന്ദ്രന്‍ ചടങ്ങില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ചങ്ങനാശ്ശേരിയിലെ മാര്‍പ്പാപ്പയ്ക്ക് നല്ല നമസ്‌കാരം
ഇന്നലെ ഞാന്‍ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു എന്ന് മനസ്സിലായി...
എന്റെ സഹോദരന്റെ ഭാര്യക്ക്... പ്രതികാര നടപടിയായി ഇന്ന് രാവിലെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടി സന്തോഷം
നിങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇങ്ങനെ പ്രതികാരം ചെയ്യുന്ന നിങ്ങളുടെ മാടമ്പിത്തരം ഇനി എത്രനാള്‍ വേണമെന്ന് NSS സമുദായം തീരുമാനിക്കും