സംസ്ഥാനത്ത് ഇന്ന് ട്രെയിനുകൾ വൈകും
കളമശ്ശേരിയിൽ സിഗ്നൽ നവീകരണം നടക്കുന്നതിനാൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകും. പരശുറാം എക്സ്പ്രസ്സും, നേത്രാവതിയും ഉൾപ്പെടെ 8 ട്രെയിനുകളാണ് വൈകുക.
Updated: Oct 27, 2026, 08:49 IST
കൊച്ചി:കളമശ്ശേരിയിൽ സിഗ്നൽ നവീകരണം നടക്കുന്നതിനാൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകും. പരശുറാം എക്സ്പ്രസ്സും, നേത്രാവതിയും ഉൾപ്പെടെ 8 ട്രെയിനുകളാണ് വൈകുക. മംഗളൂരു കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരു മണിക്കൂർ പതിനഞ്ച് മിനുട്ടും, തിരുവനന്തപുരം - നേത്രാവതി എക്സപ്രസ് ഒരു മണിക്കൂർ ഇരുപത് മിനുട്ടുമാണ് വൈകുക.
ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസ് 50 മിനുട്ടും വൈകും. എറണാകുളം-ബെഗളൂരു വന്ദേഭാരത് തൃശ്ശൂരിൽ നിന്ന് പുറപ്പെടും. ബെഗളൂരു -എറണാകുളം വന്ദേഭാരത് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.