ഇന്ന് റദ്ദാക്കിയ ട്രെയിനുകളും വൈകി ഓടുന്നവയും അറിയണ്ടേ ?

കനത്ത മഴയിൽ സംസ്ഥാനത്ത്  ട്രെയിൻ ഗതാഗതം താറുമാറായി. ശക്തമായ മഴയിലും കാറ്റിലും വിവിധയിടങ്ങളിൽ ട്രാക്കിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതും വെള്ളം കയറിയതുമാണ് കാരണം

 

കനത്ത മഴയിൽ സംസ്ഥാനത്ത്  ട്രെയിൻ ഗതാഗതം താറുമാറായി. ശക്തമായ മഴയിലും കാറ്റിലും വിവിധയിടങ്ങളിൽ ട്രാക്കിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതും വെള്ളം കയറിയതുമാണ് കാരണം. ഇന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കുകയും നിരവധിയെണ്ണം വൈകി ഓടുകയുമാണ്. ഇന്നലെയും ഇതായിരുന്നു സ്ഥിതി.

റദ്ദാക്കിയവ

    നിലമ്പൂരില്‍ നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56322)
    ഷൊര്‍ണൂരില്‍ നിന്ന് രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാസഞ്ചര്‍ (56323)

വൈകി ഓടുന്നവ

    മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (ആലപ്പുഴ വഴി) ഒന്നര മണിക്കൂറോളം വൈകി
    മംഗലാപുരത്ത് നിന്ന് രാവിലെ 7.20-ന് പുറപ്പെടേണ്ട മംഗലാപുരം- തിരുവനന്തപുരം ഏറനാട്
    കോട്ടയം വഴി പോകുന്ന ലോകമാന്യതിലക്- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ്സ് സ്പെഷ്യല്‍ (01063) ആറ് മണിക്കൂര്‍ വൈകി ഓടുന്നു.
    തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി