ട്രെയിൻ സീസൺ ടിക്കറ്റ് ഇനിമുതൽ ‘യുടിഎസി’ൽ കിട്ടില്ല
നിങ്ങൾ ട്രെയിനിലെ സ്ഥിരയാത്രക്കാരാണോ? സീസൺ ടിക്കറ്റെടുത്താണോ നിങ്ങൾ യാത്ര ചെയ്യുന്നത്? എല്ലാവരും സീസൺ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും ഉപയോഗിക്കുന്നതുമെല്ലാെ യുടിഎസ് എന്ന ആപ്ലിക്കേഷൻ വഴിയാണ്. എന്നാൽ ഇനിമുതൽ യുടിഎസിൽ സീസൺ ടിക്കറ്റ് ലഭിക്കില്ല. ഈ സംവിധാനം നിർത്തലാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇനി മുതൽ സേവനം റെയിൽ വൺ എന്ന ആപ്പിലാണ് ലഭ്യമാകുക.

യുടിഎസിൽ സീസൺ ടിക്കറ്റ് എടുക്കാ നോ പുതുക്കാനോ ഇനിമുതൽ സാധിക്കില്ല. നിലവിൽ യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്ത വർക്ക് ‘ഷോ ടിക്കറ്റിൽ’ അത് നിലനിൽക്കും. റെയിൽവേയുടെ പുതിയ ആപ്പായ ‘റെയിൽ വൺ’ ആപ്പിലൂടെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനുമാണ് റെയിൽവേയുടം നിർദേശം. സാധാരണ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കും.
എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ. ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ഭക്ഷണവിവരം ഉൾപ്പെടെ ലഭിക്കുന്ന ഏകീ കൃത പ്ലാറ്റ്ഫോമായി ഇത് പ്രവർത്തിക്കുന്നു. റെയിൽ വൺ ആപ്പിലൂടെ അൺ റിസർവ്‌ഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്നുശതമാനം കാഷ്‌ബാക്ക് ലഭിക്കും. ജനുവരി 14 മുതൽ ജൂലായ് 14 വരെയാണ് ഈ പ്രയോജനം ലഭിക്കുക.
റെയിൽവേയുടെ മറ്റ് ആപ്പുകൾ
എല്ലാ ആപ്പുകളുടെയും സേവനം ലഭ്യമാകാൻ: റെയിൽ വൺ
തീവണ്ടിസമയം അറിയാൻ: എൻടിഇഎസ്
ടിക്കറ്റ് റിസർവ് ചെയ്യാനും റദ്ദാക്കാനും: റെയിൽ കണക്ട്
ജനറൽ ടിക്കറ്റ് എടുക്കാൻ: യുടിഎസ്
പരാതികൾ അറിയിക്കാൻ: റെയിൽ മദദ്