ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം ; പ്ലാറ്റ്‌ഫോമിൽ വീണ യാത്രക്കാരന്റെ കാൽ അറ്റുപോയി
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെയുണ്ടായ അപകടത്തിൽ യാത്രക്കാരന് ഗുരുതര പരിക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദിഖ് (52) ആണ് അപകടത്തിൽപ്പെട്ടത്.
May 22, 2026, 10:00 IST
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെയുണ്ടായ അപകടത്തിൽ യാത്രക്കാരന് ഗുരുതര പരിക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദിഖ് (52) ആണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി 7:45-ഓടെ ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ അതിൽ കയറാൻ ശ്രമിച്ച സിദ്ദിഖ് കാൽവഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകാൽ പൂർണ്ണമായും അറ്റുപോയി. ഇടതു കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അറ്റുപോയ കാൽ ട്രാക്കിൽ ഏറെ നേരം തിരച്ചിൽ നടത്തിയ ശേഷമാണ് കണ്ടെടുത്തത്. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.