ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണു; 18-കാരന് ദാരുണാന്ത്യം
ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരൻ മരിച്ചു.കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയില്‍വേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കണ്ണൂരില്‍നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാർ എക്സ്പ്രസിലെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ താഴേക്കു വീണാണ് അപകടമുണ്ടായത്.
കൊല്ലം: ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരൻ മരിച്ചു.കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയില്‍വേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കണ്ണൂരില്‍നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാർ എക്സ്പ്രസിലെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ താഴേക്കു വീണാണ് അപകടമുണ്ടായത്. രാഹുലിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രാഹുലിനെ ട്രെയിനില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് സുഹൃത്ത് വിവരം കായംകുളം റെയില്‍വേ പൊലീസിനെ അറിയിച്ചു.
ഇതിനിടെയാണ് പൊന്നുരുന്നി ഭാഗത്ത് റെയില്‍വേ ട്രാക്കിനു സമീപം മൃതദേഹം കിടക്കുന്നതായി നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുന്നത്.വിവരമറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.