ആലുവയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ
Apr 5, 2025, 18:06 IST
കൊച്ചി: ആലുവയിൽ ട്രെയിൻ തട്ടി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ കമ്പനിപ്പടി തുരപ്പ് ഭാഗത്ത് ഇന്നലെ പുർച്ചെയാണ് റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.