താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം
താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണികള്‍ക്കും മരം നീക്കം ചെയ്യുന്നതിനുമായി ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
Updated: Dec 30, 2025, 12:38 IST
ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനും റോഡ് നവീകരണത്തിനുമായാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചു.
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണികള്‍ക്കും മരം നീക്കം ചെയ്യുന്നതിനുമായി ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനും റോഡ് നവീകരണത്തിനുമായാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചു.
ഗതാഗത നിയന്ത്രണങ്ങള്‍
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും ചുരം വഴി നിയന്ത്രണമുണ്ടാകും. ഈ വാഹനങ്ങള്‍ നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞുപോകണം. അവധിക്കാല തിരക്ക് പരിഗണിച്ച് നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ വലിയ ഭാരവാഹനങ്ങള്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരും.