കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
മറൈന്‍ ഡ്രൈവിലേക്ക് നടക്കുന്ന റാലിയില്‍ വന്‍തോതില്‍ പ്രവര്‍ത്തകര്‍ എത്തിച്ചേരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ഏഴ് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Nov 8, 2026, 07:00 IST
എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ പാര്‍ക്ക് അവന്യൂ റോഡ്, ഷണ്‍മുഖം റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, ചാത്യാത്ത് ജംഗ്ഷന്‍, ഗോശ്രീ ഒന്നാം പാലം, ബോള്‍ഗാട്ടി ജംഗ്ഷന്‍, എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊച്ചി ബോള്‍ഗാട്ടി ഗോശ്രീ ജംഗ്ഷനില്‍ നിന്നും മറൈന്‍ ഡ്രൈവിലേക്ക് നടക്കുന്ന റാലിയില്‍ വന്‍തോതില്‍ പ്രവര്‍ത്തകര്‍ എത്തിച്ചേരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ഏഴ് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ പാര്‍ക്ക് അവന്യൂ റോഡ്, ഷണ്‍മുഖം റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, ചാത്യാത്ത് ജംഗ്ഷന്‍, ഗോശ്രീ ഒന്നാം പാലം, ബോള്‍ഗാട്ടി ജംഗ്ഷന്‍, എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രസ്തുത റോഡുകളില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതല്ല. ഈ റോഡുകളിലും പരിസരങ്ങളിലും വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.