ട്രാക്ക് അറ്റകുറ്റ പണി; കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ ഡിസംബർ 10ന് പാലക്കാട് വരെ
സേലം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റ പണികൾ നടക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 10ന് കണ്ണൂരിൽ നിന്നും യാത്ര തുടങ്ങേണ്ട കണ്ണൂർ - കോയമ്പത്തുർ ജങ്ഷൻ പാസഞ്ചർ (16607) പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
Updated: Nov 26, 2026, 10:36 IST
അതേദിവസം കോയമ്പത്തൂർ ജങ്ഷനിൽ നിന്നും യാത്ര തുടങ്ങേണ്ട കോയമ്പത്തൂർ ജങ്ഷൻ - കണ്ണൂർ പാസഞ്ചർ (16608) വൈകുന്നേരം
കണ്ണൂർ: സേലം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റ പണികൾ നടക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 10ന് കണ്ണൂരിൽ നിന്നും യാത്ര തുടങ്ങേണ്ട കണ്ണൂർ - കോയമ്പത്തുർ ജങ്ഷൻ പാസഞ്ചർ (16607) പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
അതേദിവസം കോയമ്പത്തൂർ ജങ്ഷനിൽ നിന്നും യാത്ര തുടങ്ങേണ്ട കോയമ്പത്തൂർ ജങ്ഷൻ - കണ്ണൂർ പാസഞ്ചർ (16608) വൈകുന്നേരം 3.10ന് പാലക്കാട് ജങ്ഷനിൽ നിന്നായിരിക്കും യാത്ര തുടങ്ങുക.പാലക്കാട് ജങ്ഷനും കോയമ്പത്തൂർ ജങ്ഷനും ഇടയിൽ സർവീസുണ്ടാകില്ല.